രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

നേട്ടം തിരിച്ചുപിടിച്ച് വിപണി, 449 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 17450 ലെവലില്‍

ന്യൂഡല്‍ഹി: എട്ട് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 448.96 പോയിന്റ് അഥവാ 0.76 ശതമാനം ഉയര്‍ന്ന് 59,411.08 ലെവലിലും നിഫ്റ്റി 146.90 പോയിന്റ് അഥവാ 0.85 ശതമാനം ഉയര്‍ന്ന് 17450.90 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 2396 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1009 എണ്ണമാണ് പിന്‍വലിഞ്ഞത്.

129 വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, യുപിഎല്‍,എസ്ബിഐ, ആക്‌സിസ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കുറിച്ചവ. ബ്രിട്ടാനിയ, പവര്‍ഗ്രിഡ്, സിപ്ല,ബിപിസിഎല്‍,എസ്ബിഐ ലൈഫ് നഷ്ടം വരുത്തി.

എല്ലാ മേഖലകളും നേട്ടത്തിലായപ്പോള്‍ ലോഹം, ബാങ്ക്, പൊതുമേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കാപിറ്റല്‍ ഗുഡ്‌സ്,ഊര്‍ജ്ജം,റിയാലിറ്റി എന്നിവ 1-2 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതമാണ് ഉയര്‍ന്നത്.

മികച്ച പ്രതിമാസ വാഹന വില്‍പന, ജിഎസ്ടി കളക്ഷന്‍ എന്നിവയുടെ പിന്‍ബലത്തിലാണ് വിപണി കരുത്താര്‍ജ്ജിച്ചത് എല്‍കെപി സെക്യൂരിറ്റീസ്, റിസര്‍ച്ച് തലവന്‍ എസ് രഘുനാഥന്‍ പറയുന്നു. നിലവില്‍ വിപണി, നാലാംപാദ ജിഡിപിയിലേയ്ക്ക് ഉറ്റുനോക്കുകയാണ്.

5 ശതമാനം ജിഡിപിയാണ് നാലാം പാദത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

X
Top