ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി വ്യവസ്ഥ; നികുതിദായകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദില്ലി: 2023 ഏപ്രിൽ 1 മുതൽ നികുതി നിരക്കുകളിൽ മാറ്റം. നികുതിദായകർ സ്വന്തം വരുമാനത്തിലും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിലും അടയ്‌ക്കേണ്ട നികുതി മാറും.

2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് സുപ്രധാന പരിഷ്കാരങ്ങൾ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളെക്കുറിച്ച് നികുതിദായകർ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്?

  1. പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ:
    അടിസ്ഥാനപരമായി വ്യക്തി ഏറ്റെടുത്തിട്ടുള്ള നിക്ഷേപമോ ചെലവോ പരിഗണിക്കാതെ അനുവദനീയമായ ഒരു നികുതി കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. ഈ തരത്തിലുള്ള ആദായനികുതി സ്റ്റാൻഡേർഡ് കിഴിവ് ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്, അതിനാൽ തന്നെ ഈ കിഴിവ് ലഭിക്കാൻ വെളിപ്പെടുത്തലുകളോ നിക്ഷേപ തെളിവുകളോ ബില്ലുകളോ ആവശ്യമില്ല.
    2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതിദായകർ ഇപ്പോൾ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാൻ ശമ്പളമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്, സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യം പുതിയ നികുതി സമ്പ്രദായത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് സർക്കാർ ബുദ്ധിപരമായ തീരുമാനമെടുത്തു എന്നുതന്നെ പറയാം.
  2. പുതിയ പെൻഷൻ സമ്പ്രദായത്തിലേക്കുള്ള തൊഴിലുടമയുടെ സംഭാവന:
    ശമ്പളമുള്ള ഒരു ജീവനക്കാരൻ എന്ന നിലയിൽ, നിങ്ങളുടെ കമ്പനി നിങ്ങളുടെ എൻപിഎസ് അക്കൗണ്ടിലേക്ക് സംഭാവനകൾ നൽകിയാൽ മൊത്തവരുമാനത്തിൽ നിന്നുള്ള സംഭാവനയ്ക്ക് കിഴിവ് ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD (2) പ്രകാരം, ഈ കിഴിവ് ലഭിക്കും.
  3. അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് സംഭാവന നൽകിയത്:
    അഗ്നിപഥ് സ്കീം, 2022 ൽ രജിസ്റ്റർ ചെയ്ത അഗ്നിവീർ കോർപ്പസ് ഫണ്ട് സംഭാവന എന്നിവ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഗ്നിവീർ അംഗങ്ങൾക്ക് അവരുടെ സേവാ നിധിയിലേക്ക് നൽകുന്ന സംഭാവനകൾ അവരുടെ മൊത്തവരുമാനത്തിൽ നിന്ന് കുറയ്ക്കാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.
X
Top