ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നുയുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും

ബേക്ക്മില്‍ ഫുഡ്‌സിന് പുതിയ ലോഗോ

കൊച്ചി: കേക്ക് നിര്‍മാതാക്കളായ ബേക്ക്മില്‍ ഫുഡ്‌സ് പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായി പുതിയ ലോഗോയും, സിംബലും അവതരിപ്പിച്ചു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍  പുതിയ ലോഗോയുടെയും, സിംബലിന്റെയും പ്രകാശനം നടി മഡോണ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബേക്ക്മില്‍ ഫുഡ് മാനേജിംഗ് പാര്‍ടണര്‍മാരായ നൗഷാദ് ഇബ്രാഹിം, മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍ എന്നിവരും പങ്കെടുത്തു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബേക്ക്മില്‍ 100 കോടിയുടെ വിപുലീകരണ പദ്ധതികള്‍ നടപ്പക്കുമെന്ന് മാനേജിംഗ് പാര്‍ട്ടണര്‍ നൗഷാദ് ഇബ്രാഹിം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍, 50 എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച്, പ്രീമിയം കേക്കുകള്‍, കുക്കികള്‍, പ്രത്യേക ഉത്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കും. ഇതിലൂടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. പുതിയ ലോഗോയും, സിംബലും അവതരിപ്പിക്കുന്നതിലൂടെ ദൃശ്യപരമായ മാറ്റത്തിനും അപ്പുറം രുചി, ഗുണമേന്മ, പുതുമ, ഉയര്‍ന്ന ഗുണനിലവാരം എന്നിവയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ ബേക്ക്മില്ലിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് പാര്‍ട്ണര്‍മാരായ മനോജ് ജോസഫ്, മുഹമ്മദ് സഗീര്‍  എന്നിവര്‍ പറഞ്ഞു.

വരും മാസങ്ങളില്‍ പുതിയ ലോഗോയിലായിരിക്കും എല്ലാ ഉത്പന്നങ്ങളും വിപണിയിലെത്തുക. 15 രാജ്യങ്ങളിലേക്ക് ബേക്ക്മില്‍  കയറ്റുമതി നടത്തുന്നുണ്ട്. യുഎസിലെ ടെക്‌സാസില്‍ ‘ഗ്ലോബല്‍ ഇംപെക്‌സ് ഐഎന്‍സി’ എന്ന പേരില്‍ സ്വന്തം വിതരണ ശൃംഖലയുണ്ട്. ഇതിലൂടെ മറ്റ് പത്തിലധികം ഇന്ത്യന്‍ ബ്രാന്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. യുഎസ്എ, കാനഡ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ മൂന്നാമത്തെ വലിയ കേക്ക് വിതരണ ശൃംഖലയും ബേക്ക്മില്ലിന്റെതാണെന്നും ഇവര്‍ വ്യക്തമാക്കി.

X
Top