
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ, ഓഡി ഫ്‌ളാഗ് ഷിപ്പ് സെഡാനില്‍, പുതിയ ഓഡി എ 8 എല്‍ അവതരിപ്പിച്ചു. 340 എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും നല്‍കുന്ന, ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ കരുത്തു പകരുന്ന പുതിയ ഓഡി 5.7 സെക്കണ്ടില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.
വീതിയേറിയ സ്‌പോര്‍ട്ടിയര്‍ സിംഗിള്‍ ഫ്രെയിം ഗ്രില്ലും ഇന്റഗ്രേറ്റഡ് ക്രോം ആംഗിളുകളും സഹിതം നവീകരിച്ച എക്സ്റ്റീരിയര്‍ ഡിസൈനാണ് വാഹനത്തിനുളളത്. ആഢംബരത്തിന്റെയും കംഫര്‍ട്ടിന്റെയും പ്രതീകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ആഢംബരം നിറഞ്ഞ ഉള്‍വശം.
ആനിമേഷനോടു കൂടിയ ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സവിശേഷ ടെയ്‌ല് ലൈറ്റ് സിഗ്‌നേച്ചറുകളോട് കൂടിയ ഒഎല്‍ഇഡി റിയര്‍ ലൈറ്റുകള്‍, പ്രെഡിക്ടീവ് ആക്ടീവ് എയര്‍ സസ്‌പെന്‍ഷന്‍, ഡൈനാമിക് ഓള്‍-വീല്‍ സ്റ്റിയറിംഗ്, 360 ഡിഗ്രി ക്യാമറകളുള്ള പാര്‍ക്ക് അസിസ്റ്റ് പ്ലസ് തുടങ്ങിയ മികച്ച സാങ്കേതിക സവിശേഷതകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെലിബ്രേഷന്‍ എഡിഷന്‍, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യം. 5 സീറ്ററായാണ് പുതിയ ഓഡി എ 8 എല്‍ സെലിബ്രേഷന്‍ എത്തുന്നത്. ഉപഭോക്താവിന്റെ അഭീഷ്ടങ്ങള്‍ക്കനുസൃതമായാണ് പുതിയ വാഹനങ്ങളുടെ രൂപകല്പനയെന്ന് ഓഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സംഗ് ധില്ലന്‍ പറഞ്ഞു.
വില ഓഡി സെലിബ്രേഷന്‍ പതിപ്പിന് 12,900,000 രൂപയും ടെക്‌നോളജി പതിപ്പിന് 15,700,000 രൂപയുമാണ്.
5 വര്‍ഷത്തെ വാറന്റി ഉണ്ട്. ഇത് ഏഴുവര്‍ഷം വരെ ദീര്‍ഘിപ്പിക്കാം. 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് 10 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം. മൂന്നുവര്‍ഷത്തെ സമഗ്ര സര്‍വീസ് പാക്കേജും ഉണ്ട്.