ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ന്യൂ ഏജ്‌ കമ്പനികളില്‍ നിക്ഷേപിച്ചവരുടെ നഷ്‌ടം രണ്ട്‌ ലക്ഷം കോടി രൂപ

റ്‌ ന്യൂ ഏജ്‌ കമ്പനികളില്‍ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറിനു (ഐപിഒ) ശേഷം ലിസ്റ്റ്‌ ചെയ്‌തപ്പോള്‍ നിക്ഷേപിച്ചവര്‍ക്ക്‌ ഉണ്ടായ നഷ്‌ടം രണ്ട്‌ ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ പേമെന്റ്‌ പ്ലാറ്റ്‌ഫോം ആയ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരിയാണ്‌ നിക്ഷേപകര്‍ക്ക്‌ ഏറ്റവും കനത്ത നഷ്‌ടം സമ്മാനിച്ചത്‌.

പേടിഎമ്മിന്റെ വിപണിമൂല്യത്തില്‍ 66,000 കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌. ലിസ്റ്റിംഗിനു ശേഷം 65 ശതമാനം ഇടിവാണ്‌ പേടിഎമ്മിലുണ്ടായത്‌.

ഇ-റീട്ടെയിലര്‍ നൈകയുടെ ഉടമസ്ഥത വഹിക്കുന്ന പിഎസ്‌എന്‍ ഇ-കോമേഴ്‌സ്‌ വെഞ്ച്വേഴ്‌സിന്റെ വിപണിമൂല്യത്തില്‍ 51,000 കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്‌. ലിസ്റ്റിഗിനു ശേഷം ഓഹരി വില 50 ശതമാനം ഇടിഞ്ഞു.

ഫുഡ്‌ ഡെലിവറി പ്ലാറ്റ്‌ഫോം ആയ സൊമാറ്റോയുടെ വിപണിമൂല്യത്തില്‍ 41,000 കോടി രൂപയുടെ ചോര്‍ച്ചയുണ്ടായി. സൊമാറ്റോയുടെ ഓഹരി വില ലിസ്റ്റിഗിനു ശേഷം 41 ശതമാനം ഇടിഞ്ഞു.

പോളിസിബസാറും കാര്‍ട്രേഡ്‌ ടെക്കും ഇഷ്യു വിലയില്‍ നിന്നും യഥാക്രമം 69ഉം 65ഉം ശതമാനം ഇടിവാണ്‌ നേരിട്ടത്‌. പോളിസി ബസാറിന്റെ വിപണിമൂല്യത്തില്‍ 37,000 കോടി രൂപയുടെ ഇടിവുണ്ടായി.

കാര്‍ട്രേഡ്‌ ടെക്കിലുണ്ടായത്‌ 4500 കോടി രൂപയുടെ ചോര്‍ച്ചയാണ്‌. മറ്റൊരു ന്യൂ ഏജ്‌ കമ്പനിയായ ഡെല്‍ഹിവറുടെ ഓഹരി വില ലിസ്റ്റിംഗിനു ശേഷം 31 ശതമാനമാണ്‌ ഇടിഞ്ഞത്‌. വിപണി മൂല്യത്തിലുണ്ടായ ചോര്‍ച്ച 12,175 കോടി രൂപ.

നൈക്കയുടെയും ഡെല്‍ഹിവെറിയുടെയും ലോക്ക്‌-ഇന്‍-പീരിയഡ്‌ അവസാനിച്ചതിനു ശേഷം കഴിഞ്ഞയാഴ്‌ച മുതല്‍ ന്യൂ ഏജ്‌ കമ്പനികളില്‍ വില്‍പ്പന കൂടുതല്‍ ശക്തമായി.

X
Top