യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

27ന് ബാങ്ക്‌ ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്

ന്യൂഡൽഹി: ബാങ്ക് പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ 27ന് രാജ്യമാകെ ബാങ്ക്‌ ജീവനക്കാർ പണിമുടക്കും.

ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണു പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

27നു പണിമുടക്ക് നടന്നാൽ റിപ്പബ്ലിക് ദിന അവധിയും ശനിയും ഞായറും ചേർത്ത് അടുപ്പിച്ച് 4 ദിവസം (24 മുതൽ 27 വരെ) ബാങ്കുകൾ അടഞ്ഞുകിടക്കും.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.

X
Top