യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

കൊൽക്കത്ത: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ബാങ്ക് യൂനിയനുകളുടെ സംയുക്ത ഫോറം (യു.എഫ്.ബി.യു) അറിയിച്ചു.

എല്ലാ തസ്തികകളിലും നിയമനം നടത്തണമെന്നും ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തിദിനമാക്കണമെന്നതും ഉൾപ്പെടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് (എൻ.സി.ബി.ഇ) ജനറൽ സെക്രട്ടറി എൽ. ചന്ദ്രശേഖർ പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളിലെ തസ്തികകൾ നികത്തുന്നത് ഉൾപ്പെടെ ആവശ്യങ്ങൾക്കായി ബാങ്ക് ജീവനക്കാരുടെ ഒമ്പത് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

X
Top