
കൊച്ചി: നിയോബാങ്കായ ഫ്‌ളോബിസ്, അതിന്റെ മുന്‍നിര ജിഎസ്ടി ഇന്‍വോയ്സിംഗ്, അക്കൗണ്ടിംഗ് ഉല്‍പ്പന്നമായ മൈബില്‍ബുക്കില്‍ പുതിയ ഇ-ഇന്‍വോയ്സിംഗ് സേവനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പുതുതായി അവതരിപ്പിച്ച ഈ സേവനം, ഫലപ്രദമായി നികുതി പ്രക്രിയ ലഘൂകരിക്കുന്നതിനും നികുതി ആസൂത്രണം മെച്ചപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ഉത്തരവിന് അനുസൃതമായി ഇന്‍വോയ്സുകള്‍ സൃഷ്ടിക്കുന്നതിലുള്ള മൈബില്‍ബുക്കിന്റെ കാര്യക്ഷമതയും നവീനമായ ബില്ലിംഗ് ശേഷികളും കൂടുതല്‍ ശക്തിപ്പെടുത്തും. ആന്‍ഡ്രോയിഡ്, ഐഒസ്,നേറ്റീവ് ഓഫ്ലൈന്‍ ഡെസ്‌ക്ടോപ്പ്, വെബ് ആപ്ലിക്കേഷന്‍ എന്നിവയില്‍ ലഭ്യമായ മൈബില്‍ബുക്കില്‍, ജിഎസടിആര്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ റിപ്പോര്‍ട്ടുകളിലൂടെ ഇന്‍വെന്ററി നിയന്ത്രിക്കാനും റിസീവബിളും പേയബിളുകളും ട്രാക്ക് ചെയ്യാനും പേയ്മെന്റുകള്‍ ശേഖരിക്കാനും ബിസിനസ്സ് പ്രകടനം നിരീക്ഷിക്കാനും ഇത് ബിസിനസ്സുകളെ സഹായിക്കുന്നു.
ജിഎസ്ടി പോര്‍ട്ടലിന്റെ കൂടുതല്‍ ഉപയോഗത്തിനായി ജിഎസ്ടിഎന്‍ മുഖേന ബി2ബി ഇന്‍വോയ്സുകള്‍ ഇലക്ട്രോണിക് ആയി ആധികാരികമാക്കുന്ന ഒരു സംവിധാനമാണ് ഇ-ഇന്‍വോയ്സ്. ഇലക്ട്രോണിക് ഇന്‍വോയ്സിംഗ് സംവിധാനത്തിന് കീഴില്‍, ഇന്‍വോയ്സ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ (ഐആര്‍പി) വഴി ഓരോ ഇന്‍വോയ്സിനും ഒരു തിരിച്ചറിയല്‍ നമ്പര്‍ നല്‍കും, അത് ജിഎസ്ടി നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) നിയന്ത്രിക്കും.20 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള ബിസിനസുകള്‍ക്കായി ഇ-ഇന്‍വോയ്സിംഗ് ചെയ്യുന്നതിനുള്ള സമീപകാലത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ എസ്എംബികളെ സഹായിക്കുന്നതിനാണ് ഇ-ഇന്‍വോയ്സിംഗ് ഫീച്ചര്‍ മൈബില്‍ബുക്ക് അവതരിപ്പിച്ചത്.
” മൈബില്‍ബുക്ക് ഇ-ഇന്‍വോയ്‌സിംഗ് ഉപഭോക്താകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന,എസ്എംബികള്‍ക്കുള്ള സമ്പൂര്‍ണ്ണബില്ലിംഗ് സൊല്യൂഷനാണ്.”ഫ്‌ളോബിസിന്റെ സഹസ്ഥാപകനും സിഇഒയുമായ രാഹുല്‍രാജ് പറഞ്ഞു.