റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

മൈജി ക്രിസ്മസ് ബമ്പർ ജനുവരി 10 വരെ നീട്ടി

കൊച്ചി: മികച്ച വിലക്കുറവുകളും ഓഫറുകളും ഒരുമിച്ച് അവതരിപ്പിച്ച മൈജി ക്രിസ്മസ് ബമ്പർ സെയിൽ ജനുവരി 10 വരെ നീട്ടി. സ്മാർട്ട്‌ഫോണുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ, ഹോം അപ്ലയൻസുകൾ എന്നിവ ഉൾപ്പെടുന്ന സെയിലിൽ ഒരു ഭാഗ്യശാലിക്ക് 10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനം നേടാനുള്ള അവസരവുമുണ്ട്. മൈജി നൽകുന്ന പ്രത്യേക വിലക്കുറവിനൊപ്പം നിരവധി ഭാഗ്യസമ്മാനങ്ങളും സെയിലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. തവണ വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങാൻ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്ണേഴ്സുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് മൈജി.

ടിവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസെർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്സ് എന്നിവരുമായി ചേർന്ന് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സൂപ്പർ ഇഎംഐ സൗകര്യവും സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വേനൽക്കാലം മുന്നിൽ കണ്ട് മൈജിയിൽ എ സി എക്സ്പോയും ആരംഭിച്ചിട്ടുണ്ട്. നാഷണൽ, ഇന്റർനാഷണൽ ബ്രാൻഡുകളുടെ എസികൾ മൈജിയുടെ പ്രത്യേക വിലയിലും കുറഞ്ഞ ഇഎംഐയിലും ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകൾക്ക് മറ്റു ഇടങ്ങളിൽ ലഭിക്കാത്ത ഓഫറുകളാണ് മൈജി സെയിലിലൂടെ നൽകുന്നത്.

ഫോൺ അല്ലെങ്കിൽ ടാബ് വെള്ളത്തിൽ വീഴുക, മോഷണം പോകുക, താഴെ വീണ് പൊട്ടുക തുടങ്ങിയ സാഹചര്യങ്ങളിൽ സംരക്ഷണം നൽകുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ ടെലിവിഷനുകൾ മൈജിയുടെ പ്രത്യേക വിലയിലും കുറഞ്ഞ ഇഎംഐയിലും സ്വന്തമാക്കാം. പ്രിന്റ്, കോപ്പി, സ്‌കാൻ സൗകര്യമുള്ള വൈ-ഫൈ പ്രിന്ററുകളും സെയിലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ അക്‌സസറികളിലും വൻ ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് വാച്ചുകൾ, ഇയർബഡ്സ്, ബ്ലൂടൂത്ത് സ്പീക്കറുകൾ, ഹോം തിയേറ്ററുകൾ എന്നിവയും പ്രത്യേക വിലയിൽ ലഭ്യമാണെന്ന് മൈജി അറിയിച്ചു.

X
Top