പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ പണം കൈവശം വെക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ 20 മ്യൂച്വല്‍ ഫണ്ട്‌ ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയില്‍ കൈവശം വെക്കുന്ന പണത്തിന്റെ അനുപാതം വര്‍ധിച്ചു. മൊത്തം ആസ്‌തിയുടെ 5.9 ശതമാനമാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ എവിടെയും നിക്ഷേപിക്കാതെ കൈവശം വെച്ചിരിക്കുന്നത്‌.

കഴിഞ്ഞ 25 മാസത്തിനിടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെക്കുന്ന ഏറ്റവും ഉയര്‍ന്ന ധന അനുപാതമാണിത്‌. 2021 ഫെബ്രുവരിയില്‍ ആസ്‌തിയുടെ 3.1 ശതമാനമാണ്‌ പണമായി കൈവശം വെച്ചിരുന്നത്‌.

ഓഹരി വിപണി ഉയര്‍ന്ന മൂല്യത്തില്‍ വ്യാപാരം ചെയ്യുന്നതു കൊണ്ടാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെക്കുന്ന പണത്തിന്റെ അനുപാതം വര്‍ധിപ്പിച്ചത്‌.

നിലവില്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ 18 മടങ്ങായാണ്‌ നിഫ്‌റ്റി വ്യാപാരം ചെയ്യുന്നത്‌. ഇത്‌ കഴിഞ്ഞ 10 വര്‍ഷത്തെ സൂചികയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതത്തിന്റെ ശരാശരിയുടെ 8-10 ശതമാനം മുകളിലാണ്‌.

വിപണി ഒരു പരിധിക്കുള്ളില്‍ വ്യാപാരം ചെയ്യുന്നതിനാല്‍ നിക്ഷേപാവസരങ്ങള്‍ പരിമിതപ്പെട്ടതാണ്‌ മറ്റൊരു കാരണം.

X
Top