ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

മ്യൂച്വല്‍ ഫണ്ടുകള്‍ ഈ മാസം ഇതുവരെ 4100 കോടി രൂപയുടെ വില്‍പ്പന നടത്തി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ മൂന്ന്‌ വര്‍ഷത്തിനിടെ ആദ്യമായി ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തി. ഫെബ്രുവരിയില്‍ ഇതുവരെ മ്യൂച്വല്‍ ഫണ്ടുകള്‍ 4100 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

ഇതിന്‌ മുമ്പ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ അറ്റവില്‍പ്പന നടത്തിയിട്ടുള്ളത്‌ 2023 ഏപ്രിലിലാണ്‌.
കഴിഞ്ഞ 34 മാസമായി മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ അറ്റനിക്ഷേപം നടത്തിവരികയായിരുന്നു.

ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 42,355 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയിരുന്നു. 2025ല്‍ 4.93 ലക്ഷം കോടി രൂപയാണ്‌ അവ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്‌.

അതേ സമയം വില്‍പ്പന സമ്മര്‍ദം മൂലമല്ല മ്യൂച്വല്‍ ഫണ്ടുകളുടെ നിലപാട്‌ മാറ്റമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു. ചില മേഖലകളിലെ ഓഹരികള്‍ വിറ്റ്‌ ചെലവ്‌ കുറഞ്ഞ മികച്ച ഓഹരികളില്‍ നിക്ഷേപിക്കുന്നത്‌ മൂലമാണ്‌ വില്‍പ്പന നടന്നതെന്ന്‌ അവര്‍ പറയുന്നു.

X
Top