ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

എസ്‌ഐപി നിക്ഷേപത്തില്‍ കുതിപ്പ്

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) പ്രകാരമുള്ള നിക്ഷേപത്തിന്റെ പങ്ക്‌ റെക്കോഡ്‌ നിലവാരത്തിലെത്തി. ആസൂത്രിതമായി നിക്ഷേപം നടത്തുന്നതില്‍ നിക്ഷേപകര്‍ കാട്ടുന്ന താല്‍പ്പര്യമാണ്‌ ഇതില്‍ പ്രതിഫലിക്കുന്നത്‌.

അസോസിയേഷന്‍ ഓഫ്‌ മ്യൂച്വല്‍ ഫണ്ട്‌സ്‌ ഇന്‍ ഇന്ത്യ (ആംഫി) നല്‍കുന്ന വിവരം അനുസരിച്ച്‌ നിലവില്‍ ഫണ്ട്‌ ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ 17.3 ശതമാനം എസ്‌ഐപി വഴിയുള്ള നിക്ഷേപമാണ്‌.

മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയില്‍ എസ്‌ഐപി നിക്ഷേപത്തിന്റെ പങ്കിന്റെ ദീര്‍ഘകാല ശരാശരി 11.8 ശതമാനമാണ്‌.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ എസ്‌ഐപി നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 26 ശതമാനമാണ്‌. 2023 മാര്‍ച്ച്‌ 23ലെ കണക്ക്‌ പ്രകാരം 6.8 ലക്ഷം കോടി രൂപയാണ്‌ എസ്‌ഐപി നിക്ഷേപം.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എസ്‌ഐപി വഴിയുള്ള നിക്ഷേപം 1.6 ലക്ഷം കോടി രൂപയാണ്‌. ഇത്‌ സര്‍വകാല റെക്കോഡ്‌ ആണ്‌. 2021-22ല്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം 1.24 ലക്ഷം കോടി രൂപയായിരുന്നു.

മാര്‍ച്ചില്‍ എസ്‌ഐപി വഴി 14,276 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌. ആദ്യമായാണ്‌ ഒരു മാസത്തില്‍ എസ്‌ഐപി വഴി 14,000 കോടിയില്‍ പരം നിക്ഷേപിക്കപ്പെടുന്നത്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിപണി ദുര്‍ബലമായ പ്രകടനം കാഴ്‌ച വെച്ചിട്ടും എസ്‌ഐപി വഴി എല്ലാ മാസവും നിക്ഷേപിക്കുന്ന രീതിയിലുള്ള ചെറുകിട നിക്ഷേപകരുടെ വിശ്വാസം തുടരുകയാണ്‌. എസ്‌ഐപി നിക്ഷേപത്തിന്റെ ഏതാണ്ട്‌ പകുതിയും മൂന്ന്‌ വര്‍ഷ കാലയളവുള്ളതാണ്‌. ഇതില്‍ 50 ശതമാനവും അഞ്ച്‌ വര്‍ഷത്തേക്ക്‌ കാലയളവോടെയാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌.

ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്ന ഒരു ഘടകം ഓഹരി വിപണി ഇനി എങ്ങോട്ട്‌ എന്ന അനിശ്ചിതത്വമാണ്‌. വിപണി ഇടിഞ്ഞാല്‍ നിക്ഷേപത്തിന്റെ മൂല്യവും ഇടിയുമല്ലോ എന്നതാണ്‌ അവരുടെ ആശങ്ക.

വിദഗ്‌ധര്‍ക്കു പോലും വിപണിയുടെ നില കൃത്യമായി പ്രവചിക്കുക അസാധ്യമാണെന്നിരിക്കെ ഒറ്റയടിക്ക്‌ നിക്ഷേപം നടത്താനുള്ള കൃത്യമായ ഒരു ഘട്ടം ഏതെന്ന്‌ ആര്‍ക്കും നിര്‍വചിക്കാനാകില്ല.

വിപണിയുടെ ഗതിയെ കുറിച്ച്‌ പ്രവചിക്കാന്‍ ശ്രമിച്ച്‌ നിക്ഷേപ അവസരത്തിനായി കാത്തിരുന്നാല്‍ മികച്ച അവസരങ്ങള്‍ നഷ്‌ടപ്പെടുകയാവും ഫലം.

അതിനാല്‍ വിപണിയുടെ ഗതിയെ കുറിച്ച്‌ വ്യാകുലപ്പെടാതെ എല്ലാ കാലത്തും ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക്‌ ഏറ്റവും ഉചിതമായ നിക്ഷേപമാര്‍ഗമാണ്‌ എസ്‌ഐപി.

X
Top