തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 934 കോടി രൂപയിലെത്തി

ടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 4 ശതമാനം വര്‍ധനവോടെ 934 കോടി രൂപയിലെത്തി. കമ്പനിയുടെ കൈകാര്യ ആസ്തികള്‍ 65,085 കോടി രൂപ രേഖപ്പെടുത്തി. അവലോകന പാദത്തില്‍ 54 പുതിയ ശാഖകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായ, ഓഹരികളാക്കി മാറ്റാനാകാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) 28, 29 പതിപ്പുകള്‍ വഴി 422 കോടി രൂപ കമ്പനി ശേഖരിച്ചിട്ടുണ്ട്.

ഉപസ്ഥാപനങ്ങളുടെ കൈകാര്യ ആസ്തികള്‍ ചെറിയ വര്‍ധനവോടെ 12 ശതമാനത്തിലെത്തിയിട്ടുണ്ട്. സ്വര്‍ണ ഇതര മേഖലയിലും തങ്ങള്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു.

വായ്പാ ആസ്തികളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
പലിശ നിരക്കിന്റെ കാര്യത്തില്‍ മൊത്തത്തില്‍ ഉണ്ടായ വര്‍ധനവിന്റെ ഫലമായി വായ്പാ ചെലവ് ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ആസ്തികളില്‍ നിന്നുള്ള വരുമാനം 6.27 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

X
Top