ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം ആഘോഷിക്കാന്‍  മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സ്മരണാര്‍ത്ഥമുള്ള “ഹര്‍ ഘര്‍ തിരംഗ” പ്രചാരണപരിപാടിക്ക് അനുസൃതമായി രാജ്യത്തെ ഏറ്റവും വിശ്വസനീയ ധനകാര്യ സേവന ബ്രാന്‍ഡായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് അതിന്‍റെ 5500-ലധികം വരുന്ന ശാഖകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഒരു സ്ഥാപനമെന്ന എന്ന നിലയില്‍ ‘ഹര്‍ ഘര്‍ തിരംഗി’ന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ഈ പ്രചാരണ പരിപാടി വഴി മുത്തൂറ്റ് ഗ്രൂപ്പിലെ എല്ലാ സ്റ്റാഫ് അംഗങ്ങളിലും സെന്‍റ് ജോര്‍ജ്ജ് സ്കൂളിലെയും പോള്‍ ജോര്‍ജ്ജ് ഗ്ലോബല്‍ സ്കൂളിലെയും വിദ്യാര്‍ത്ഥികളിലും സ്റ്റാഫ് അംഗങ്ങളിലും ദേശസ്നേഹത്തിന്‍റെ വികാരം മാത്രമല്ല, ദേശീയ പതാകയുമായി വ്യക്തിപരമായ ബന്ധം വളര്‍ത്തിയെടുക്കാനും സഹായിച്ചിട്ടുണ്ട്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ഗ്രൂപ്പിലെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും പങ്കാളികള്‍ക്കും സെന്‍റ് ജോര്‍ജ്ജ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഹര്‍ ഘര്‍ തിരംഗയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

X
Top