ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ബിപിസിഎല്ലുമായി കരാര്‍: 5 ശതമാനം ഉയര്‍ന്ന് ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് സെര്‍വോടെക് പവര്‍ സിസ്റ്റംസിന്റേത്. ഭാരത് പെട്രോളിയം കോര്‍പറേഷന് (ബിപിസിഎല്‍) ഇലക്ട്രോണിക് വെഹിക്കിള്‍ (ഇവി) ചാര്‍ജ്ജറുകള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ലഭ്യമായതിനെ തുടര്‍ന്നാണിത്. 46.2 കോടി രൂപയുടേതാണ് കരാര്‍.

ചാര്‍ജ്ജറുകളുടെ വിതരണം, ഇന്‍സ്റ്റാളേഷന്‍, കമ്മീഷണിംഗ്, മെയിന്റനന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍. 2023 മാര്‍ച്ച് 31 നകം വിതരണം പൂര്‍ത്തിയാക്കും. ബിപിസിഎല്ലിനലെ ചെറുകിട സ്ഥാപനങ്ങളിലും ഇന്ധന സ്റ്റേഷനുകളിലുമാണ്‌ ഉപകരണങ്ങള്‍ സ്ഥാപിക്കുക.

നിലവില്‍ 161 രൂപയിലാണ് ഓഹരിയുള്ളത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെര്‍വോടെക് പവര്‍സിസ്റ്റംസ് ഇവി ചാര്‍ജ്ജറുകള്‍, സോളാര്‍ ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയാണ്.

X
Top