റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

എംഎസ്എംഇ മേഖലയ്ക്കായി എനേബ്ള്‍മെന്റ്, മാര്‍ക്കറ്റിംഗ് ശില്‍പ്പശാല സംഘടിപ്പിച്ചു

കൊച്ചി: എംഎസ്എംഇ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എംഎസ്എംഇ മന്ത്രാലയത്തിന്റെ ഭാഗമായ നാഷനല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), സതേണ്‍ ഇന്ത്യാ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിക്കി) എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കൊച്ചിയില്‍ ട്രേഡ് എനേബ്ള്‍മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (ടീം) ശില്‍പ്പശാല സംഘടിപ്പിച്ചു.

ലോക ബാങ്ക് ധനസഹായമുള്ള റെയ്‌സിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സിന്റെ (റാംപ്) ഭാഗമായി എന്‍എസ്‌ഐസിയുടെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് (ഒഎന്‍ഡിസി) സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 75ലേറെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകര്‍ പങ്കെടുത്തു. യുകോ ബാങ്ക് സോണല്‍ ഹെഡ് ഗജാനന്‍ പ്രധാന്‍, എന്‍എസ്‌ഐസി സോണല്‍ ഹെഡ് എം ശ്രീവത്സന്‍, സിക്കി കേരള ചെയര്‍മാന്‍ ഡോ. തോമസ് നെച്ചുപ്പാടം, സോള്‍ സൂത്രാസ് സ്ഥാപകയും എഴുത്തുകാരിയുമായ സംഗീത പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സിക്കി ചാര്‍ട്ടര്‍ മെംബര്‍ രാജേഷ് നായര്‍, എന്‍എസ്‌ഐസി കൊച്ചി ബ്രാഞ്ച് മാനേജര്‍ ഗ്രേസ് റെജി എന്നിവര്‍ പ്രസംഗിച്ചു. സീറോ കമ്മീഷന്‍ ഫുഡ് ടെക് പ്ലാറ്റ്‌ഫോമായ വായു പ്രതിനിധി ജോര്‍ജി ഫിലിപ്പ്, സോഹോ കോമേഴ്‌സ് ടെക്‌നോളജി പ്രതിനിധി രാഹുല്‍ ബാലാജി, ടാലി സൊലൂഷന്‍സ് കേരള റീജിയണല്‍ മാനേജര്‍ സുജിത് കുമാര്‍ ജെ. എന്നിവര്‍ അവതരണങ്ങള്‍ നടത്തി.

X
Top