
കൊച്ചി: എംഎസ്എംഇ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എംഎസ്എംഇ മന്ത്രാലയത്തിന്റെ ഭാഗമായ നാഷനല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), സതേണ്‍ ഇന്ത്യാ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിക്കി) എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കൊച്ചിയില്‍ ട്രേഡ് എനേബ്ള്‍മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (ടീം) ശില്‍പ്പശാല സംഘടിപ്പിച്ചു.
ലോക ബാങ്ക് ധനസഹായമുള്ള റെയ്‌സിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സിന്റെ (റാംപ്) ഭാഗമായി എന്‍എസ്‌ഐസിയുടെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് (ഒഎന്‍ഡിസി) സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 75ലേറെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകര്‍ പങ്കെടുത്തു. യുകോ ബാങ്ക് സോണല്‍ ഹെഡ് ഗജാനന്‍ പ്രധാന്‍, എന്‍എസ്‌ഐസി സോണല്‍ ഹെഡ് എം ശ്രീവത്സന്‍, സിക്കി കേരള ചെയര്‍മാന്‍ ഡോ. തോമസ് നെച്ചുപ്പാടം, സോള്‍ സൂത്രാസ് സ്ഥാപകയും എഴുത്തുകാരിയുമായ സംഗീത പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സിക്കി ചാര്‍ട്ടര്‍ മെംബര്‍ രാജേഷ് നായര്‍, എന്‍എസ്‌ഐസി കൊച്ചി ബ്രാഞ്ച് മാനേജര്‍ ഗ്രേസ് റെജി എന്നിവര്‍ പ്രസംഗിച്ചു. സീറോ കമ്മീഷന്‍ ഫുഡ് ടെക് പ്ലാറ്റ്‌ഫോമായ വായു പ്രതിനിധി ജോര്‍ജി ഫിലിപ്പ്, സോഹോ കോമേഴ്‌സ് ടെക്‌നോളജി പ്രതിനിധി രാഹുല്‍ ബാലാജി, ടാലി സൊലൂഷന്‍സ് കേരള റീജിയണല്‍ മാനേജര്‍ സുജിത് കുമാര്‍ ജെ. എന്നിവര്‍ അവതരണങ്ങള്‍ നടത്തി.






