ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

വാണിജ്യ വായ്പകള്‍ക്കായുള്ള ആവശ്യകത 15 ശതമാനം വര്‍ധിച്ചു

കൊച്ചി: വാണിജ്യ വായ്പകള്‍ക്കായുള്ള ആവശ്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ 15 ശതമാനം വാര്‍ഷിക വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ത്രൈമാസത്തിലെ വാണിജ്യ വായ്പകള്‍ 27.7 ലക്ഷം കോടിയായിരുന്നു എന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചെറുകിട, ഇടത്തരം മേഖലയിലെ സര്‍ക്കാര്‍ പരിഷ്‌ക്കാരങ്ങള്‍ വളര്‍ച്ചയ്ക്ക് കാരണമായതായി സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രഹ്‌മണ്യന്‍ രാമന്‍ പറഞ്ഞു.

ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം പരിഹരിക്കാനാണ് വായ്പാ ദാതാക്കള്‍ മുൻഗണന നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാൻസ് യൂണിയൻ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ 630 ലക്ഷം ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുണ്ടെങ്കിലും 250 ലക്ഷം പേര്‍ മാത്രമേ ഔപചാരിക മാര്‍ഗങ്ങളിലൂടെ വായ്പകള്‍ തേടിയിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി രൂപയില്‍ താഴെയുള്ള വായ്പകളുടെ കാര്യത്തില്‍ 23 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖെപ്പെടുത്തിയിട്ടുള്ളത്.

ഈ മേഖലയില്‍ കൂടുതല്‍ വായ്പകള്‍ നല്‍കുന്നത് പൊതുമേഖലാ ബാങ്കുകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top