ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് മോട്ടിസണ്‍സ് ജ്വല്ലറി

മൂംബൈ: റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പ് മോട്ടിസണ്‍സ്, പ്രാരംഭ പബ്ലിക് ഓഫറിഗിംനായി (ഐപിഒ) സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) സമര്‍പ്പിച്ചു. 3.34 കോടി ഇക്വിറ്റി ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ. ഒഎഫ്എസ് (ഓഫര്‍ ഫോര്‍ സെയില്‍) ഭാഗമല്ല.

സെപ്തംബറില്‍ സമര്‍പ്പിച്ച കരട് രേഖകള്‍, സെബി തിരിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് കമ്പനി അപേക്ഷ പുന:സമര്‍പ്പിച്ചത്. 60 ലക്ഷം ഇക്വിറ്റി ഷെയറുകളുടെ പ്രീ ഐപിഒ നടക്കുന്ന പക്ഷം ഫ്രഷ് ഇഷ്യുവലിപ്പം കുറയും.

സമാഹരിക്കുന്ന തുക പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ബാധ്യതകള്‍ തീര്‍ക്കാനും പ്രവര്‍ത്തന മൂലധനത്തിനും വിനിയോഗിക്കുമെന്ന് ഡിആര്‍എച്ചിപി പറയുന്നു. രണ്ട് ദശാബ്ദമായി ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരഭമാണ് മോട്ടിസണ്‍സ്.

ജയ്പൂരില്‍ നാല് ഷോറൂമുകളുണ്ട്. കഴിഞ്ഞവര്‍ഷം 14.7 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52.5 ശതമാനം അധികം.

വരുമാനം 47.5 ശതമാനം ഉര്‍ന്ന് 314.3 കോടി രൂപയിലെത്തി. 2023 സാമ്പത്തികവര്‍ഷത്തിലെ ആദ്യആറ് മാസത്തില്‍ അറ്റാദായം 10 കോടി രൂപയാണ്. വരുമാനം 162 കോടി രൂപ.

X
Top