കോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്

നാസ്ഡാക്ക് ഇടിഎഫുകൾ വീണ്ടും തുറക്കാൻ മോത്തിലാൽ ഓസ്വാൾ എംഎഫ്

ന്യൂഡൽഹി: വൻകിട നിക്ഷേപകർക്കായി രണ്ട് നാസ്ഡാക്ക് ഇടിഎഫുകൾ വീണ്ടും തുറക്കാൻ ഒരുങ്ങി അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ മോത്തിലാൽ ഓസ്വാൾ എംഎഫ് (എഎംസി). രണ്ട് ഓവർസീസ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളായ (ഇടിഎഫ്) മോത്തിലാൽ ഓസ്‌വാൾ നാസ്‌ഡാക്ക് 100 ഇടിഎഫ്, മോത്തിലാൽ ഓസ്‌വാൾ നാസ്‌ഡാക്ക് ക്യു 50 ഇടിഎഫ് എന്നിവയാണ് വീണ്ടും തുറക്കുന്നത്.

2022 ഒക്ടോബർ 21 മുതൽ, വലിയ നിക്ഷേപകർക്ക് നേരിട്ട് എഎംസിയിൽ നിന്ന് ഈ രണ്ട് ഇടിഎഫുകളുടെയും യൂണിറ്റുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനോ സൃഷ്ടിക്കാനോ കഴിയുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു.

ഫെബ്രുവരിയിൽ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിദേശ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ വ്യവസായ വ്യാപകമായ വിദേശ പരിധികൾ ലംഘിക്കുന്നത് ഒഴിവാക്കാൻ വിദേശ ഓഹരികളിലെ നിക്ഷേപം നിർത്താൻ ഉപദേശിച്ചിരുന്നു. മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശ സെക്യൂരിറ്റികളിലും ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് 7 ബില്യൺ ഡോളറിന്റെ പരിധി റെഗുലേറ്റർ നിശ്ചയിച്ചിട്ടുണ്ട്.

X
Top