ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

2023 ല്‍ വാങ്ങാവുന്ന മികച്ച ഓയില്‍ കമ്പനി ഓഹരി

മുംബൈ: 2023 ല്‍ വാങ്ങാവുന്ന മികച്ച ഓയില്‍ കമ്പനി ഓഹരി ഒഎന്‍ജിസിയുടേതാണെന്ന് ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍.198 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഗാര്‍ഹിക വാതക ഉത്പാദനത്തിലെ വര്‍ദ്ധനവും വില്‍പനയും ഓഹരിയെ ഉയര്‍ത്തുമെന്ന് അലിസ്റ്റുകള്‍ പറഞ്ഞു.

മികച്ച ലാഭവിഹിത വിതരണവും കമ്പനിയെ ആകര്‍ഷകമാക്കുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ ഇതിനോടകം 13.6 ശതമാനം ഡിവിഡന്റ് വിതരണം നടത്തി. കാപക്‌സിലെ അസമത്വം, വിന്‍ഡ്ഫാള്‍ ടാക്‌സ്, എണ്ണവിലയിലെ ഇടിവ് എന്നിവ അതേസമയം വെല്ലുവളികളാണ്.

വിന്‍ഡ്ഫാള്‍ നികുതി കാരണം കമ്പനിയുടെ രണ്ടാംപാദ അറ്റാദായം 30 ശതമാനം കുറഞ്ഞ് 7291.30 കോടി രൂപയായിരുന്നു. വരുമാനം 7.15 ശതമാനം താഴ്ന്ന് 170984.28 കോടി രൂപയിലെത്തി. 1993 ല്‍ സ്ഥാപിതമായ ഓയില്‍ ആന്റ് നാച്ച്വറല്‍ കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം186251.03 കോടി രൂപ).

വാതകം, പെട്രോളിയം രംഗമാണ് പ്രവര്‍ത്തനരംഗം.

X
Top