ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

റിലയന്‍സിന്റെ വിപണിമൂല്യം 10,000 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

മുംബൈ: റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യത്തില്‍ 10,000 കോടി ഡോളര്‍ വര്‍ധനയുണ്ടാകുമെന്ന്‌ ആഗോള ബ്രോക്കറേജ്‌ ആയ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു.

കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടെ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ഓഹരിയുടമകള്‍ക്ക്‌ രണ്ട്‌-മൂന്ന്‌ മടങ്ങ്‌ നേട്ടം നല്‍കി. ഓരോ പതിറ്റാണ്ടിലും വിപണിമൂല്യത്തില്‍ 6000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി.

മോര്‍ഗന്‍ സ്റ്റാന്‍ലി റിലയന്‍സില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി. 3540 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗാണ്‌ ഈ ഓഹരിക്ക്‌ നല്‍കിയിരിക്കുന്നത്‌.

2023-23നും 2026-27നും ഇടയില്‍ റിലയന്‍സിന്റെ വാര്‍ഷിക വളര്‍ച്ച 12 ശതമാനം ആയിരിക്കുമെന്നാണ്‌ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നത്‌.

ഊര്‍ജം, റീട്ടെയില്‍ എന്നീ മേഖലകളിലെ നിക്ഷേപം വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകമാകും.

X
Top