കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി: 77 കോടിയിലധികം പോർട്ടബിൾ ഇടപാടുകൾ രേഖപ്പെടുത്തി

ന്യൂഡൽഹി: 2019 ഓഗസ്റ്റ് 9ന്,നാല് സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ (ONORC) പദ്ധതിയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിൽ രാജ്യവ്യാപകമായി റേഷൻ കാർഡുകളുടെ പോർട്ടബിലിറ്റിക്കായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതിയാണ് ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’.

ഈ സംവിധാനം എല്ലാ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കൾക്ക്, ബയോമെട്രിക്/ആധാർ പ്രാമാണീകരണം ഉപയോഗിച്ച് നിലവിലുള്ള റേഷൻ കാർഡ് മുഖേന, രാജ്യത്തെ ഏത് ന്യായവില കടയിൽ നിന്നും അവർക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ പൂർണ്ണമായോ ഭാഗികമായോ വാങ്ങാൻ കഴിയും. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്ക്, അതേ റേഷൻ കാർഡിൽ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു.

2019 ഓഗസ്റ്റ് 9ന് ആരംഭിച്ചതു മുതൽ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇപ്പോൾ രാജ്യത്തുടനീളമുള്ള എല്ലാ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ, ഈ സംവിധാനത്തിന് കീഴിൽ ഏകദേശം 80 കോടി എൻ എഫ് എസ് എ ഗുണഭോക്താക്കളുണ്ട്. കൂടാതെ, പ്രതിമാസം ശരാശരി 3 കോടി പോർട്ടബിലിറ്റി ഇടപാടുകൾ ഈ പദ്ധതിക്ക് കീഴിൽ രേഖപ്പെടുത്തുന്നു. തുടക്കം മുതൽ, ഏകദേശം 77.88 കോടി പോർട്ടബിൾ ഇടപാടുകൾ ONORCക്ക് കീഴിൽ നടന്നിട്ടുണ്ട്.

എല്ലാ എൻ എഫ് എസ് എ ഗുണഭോക്താക്കൾക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ആൻഡ്രോയിഡ് മൊബൈൽ ആപ്പ് “മേരാ റേഷൻ” പുറത്തിറക്കിയിട്ടുണ്ട്. ഇത് ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്. കൂടാതെ, ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയ്ക്ക് കീഴിൽ മിക്ക സംസ്ഥാനങ്ങളിലും / കേന്ദ്രഭരണ പ്രദേശങ്ങളിലും 5 അക്ക ‘14445’ ടോൾ ഫ്രീ നമ്പറും ലഭ്യമാണ്.

X
Top