ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് മൂഡീസിൻ്റെ എസ്ക്യൂഎസ്2 റേറ്റിംഗ്

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സസ്റ്റൈനബിൾ ഫിനാൻസിംഗ് ഫ്രെയിംവർക്കിന് ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസിൻ്റെ എസ്ക്യൂഎസ്2 റേറ്റിംഗ് ലഭിച്ചു.

മൂഡീസിൻ്റെ സസ്റ്റൈനബിൾ ക്വാളിറ്റി സ്കോർ സ്കെയിലിലെ രണ്ടാമത്തെ ഉയർന്ന റേറ്റിംഗാണ് എസ്ക്യൂഎസ്2. ബാങ്കിൻ്റെ സുസ്ഥിര ധനകാര്യ ഇടപാടുകൾക്ക് നൽകുന്ന “വളരെ മികച്ച ഗുണനിലവാരം” (വെരി ഗുഡ് സസ്‌റ്റൈനബിലിറ്റി ക്വാളിറ്റി) എന്ന അംഗീകാരമാണിത്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഈ റേറ്റിംഗ്, യൂണിയൻ ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും വിശ്വാസം വർധിപ്പിക്കും.

പരിസ്ഥിതിക്കും സമൂഹത്തിനും ഗുണകരമാകുന്ന പ്രവർത്തനങ്ങൾ ബാങ്കിൻ്റെ അടിസ്ഥാന നയങ്ങളിൽ ഉൾപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം.

സാമൂഹിക പ്രതിബദ്ധതയുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് ഗുണകരമായ പദ്ധതികൾ നടപ്പിലാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

X
Top