അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ഇറക്കുമതി തീരുവ കുറച്ചതോടെ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വിലകുറയും

ന്യൂഡല്ഹി: സര്ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മൊബൈല് ഫോണ് ഉല്പാദനം 2014-15ല് 5.8 കോടി യൂണിറ്റില് (18900 കോടി മൂല്യം) നിന്നും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 31 കോടി യൂണിറ്റായി (2.75 ലക്ഷം മൂല്യം) ഉയര്ന്നുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്മല സീതാരാമന്.

രാജ്യത്തെ മൊബൈല്ഫോണ് ഉല്പാദനത്തിന്റെ വളര്ച്ചയ്ക്കായി മൊബൈല് ഫോണ് നിര്മാണത്തിന് ആവശ്യമായ ക്യാമറ ലെന്സ് ബാറ്ററികള് ഉള്പ്പടെയുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയില് ഇളവ് നല്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനൊപ്പം ലിഥിയം അയേണ് ബാറ്ററി ഇറക്കുമതി തീരുവ ഇളവ് തുടരുമെന്നും നിര്മല സീതാരാമന് വ്യക്തമാക്കി.

സമാനമായി, ടെലിവിഷന് നിര്മാണത്തിന് വേണ്ടി ആവശ്യമായി വരുന്ന അനുബന്ധ ഭാഗങ്ങളുടെ ഇറക്കുമതിക്കും 2.5 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന് നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വില കുറയും.

X
Top