കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

മൊബൈൽ ഫോൺ ഉത്പാദനം 21 മടങ്ങ് വർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉത്പാദനം കഴിഞ്ഞ പത്തുവർഷക്കാലയളവിൽ 21 മടങ്ങ് ഉയർന്നു. പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സർക്കാർ നയങ്ങൾ ഇതിൽ നിർണായക പങ്കുവഹിച്ചുവെന്നാണ് റിപ്പോർട്ട്.

4.1 ലക്ഷം കോടി രൂപയാണ് ഈ മേഖലയിലെ വരുമാനം. ഇന്ത്യ ഇപ്പോൾ മൊത്തം മൊബൈൽ ഫോൺ ഡിമാൻഡിന്റെ 97 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും 2024 സാമ്പത്തിക വർഷത്തിലെ മൊത്തം ഉത്പാദനത്തിന്റെ 30 ശതമാനവും കയറ്റുമതിക്ക് വേണ്ടിയുള്ളതാണെന്നും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ അറിയിച്ചു.

2014-15 കാലയളവിലെ 18,900 കോടി രൂപയിൽ നിന്നാണ് 23-24 സാമ്പത്തിക വർഷം 4,10,000 കോടി രൂപയായി ഉത്പാദനം ഉയർന്നത്. അതായത് 2000 ശതമാനം വർദ്ധന.

X
Top