Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

സൂക്ഷ്മ പരിശോധന: 68,000 ആദായ നികുതി റിട്ടേണുകളില്‍ പൊരുത്തക്കേട്

ആദായ നികുതി റിട്ടേണില് വരുമാനം കുറച്ചുകാണിച്ചവരെ ആദായ നികുതി വകുപ്പ് പിടികൂടുന്നു. 2019-20 സാമ്പത്തിക വര്ഷത്തെ റിട്ടേണുകളാണ് ഐടി വകുപ്പ് സൂക്ഷ്മ പരിശോധന നടത്തുന്നത്. ഇതിനകം 68,000 റിട്ടേണുകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്.

ഫയല് ചെയ്ത റിട്ടേണുകളും വാര്ഷിക വിവര പ്രസ്താവന(എ.ഐ.എസ്)യിലെ വിവരങ്ങളും താരതമ്യം ചെയ്താണ് തെറ്റുകള് കണ്ടെത്തുന്നത്. എ.ഐ.എസില് വിവരങ്ങള് തെറ്റായി രേഖപ്പെടുത്തിയതാണെങ്കില് അതിന് മറുപടി നല്കാം. അല്ലെങ്കില് പുതുക്കിയ റിട്ടേണ് ഫയല് ചെയ്യേണ്ടിവരും.

35,000 പേര് ഇതിനകം മറുപടി നല്കുകയോ പുതുക്കിയ റിട്ടേണ് നല്കുകയോ ചെയ്തതായി പ്രത്യക്ഷ നികുതി ബോര്ഡ് മേധാവി നിതന് ഗുപ്ത പറഞ്ഞു.

15 ലക്ഷത്തോളം പുതുക്കിയ റിട്ടേണുകളാണ് ഇതിനകം ഫയല് ചെയ്തത്. 1,250 കോടി രൂപ ഇതിലൂടെ പിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, 33,000ത്തോളം പേര് ഇനിയും മറുപടി നല്കാനുണ്ട്.

2019-20 സാമ്പത്തിക വര്ഷത്തെ പുതുക്കിയ റിട്ടേണ് ഫയല് ചെയ്യാന് 2023 മാര്ച്ച് 31വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

X
Top