പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

സൂക്ഷ്മ പരിശോധന: 68,000 ആദായ നികുതി റിട്ടേണുകളില്‍ പൊരുത്തക്കേട്

ദായ നികുതി റിട്ടേണില് വരുമാനം കുറച്ചുകാണിച്ചവരെ ആദായ നികുതി വകുപ്പ് പിടികൂടുന്നു. 2019-20 സാമ്പത്തിക വര്ഷത്തെ റിട്ടേണുകളാണ് ഐടി വകുപ്പ് സൂക്ഷ്മ പരിശോധന നടത്തുന്നത്. ഇതിനകം 68,000 റിട്ടേണുകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്.

ഫയല് ചെയ്ത റിട്ടേണുകളും വാര്ഷിക വിവര പ്രസ്താവന(എ.ഐ.എസ്)യിലെ വിവരങ്ങളും താരതമ്യം ചെയ്താണ് തെറ്റുകള് കണ്ടെത്തുന്നത്. എ.ഐ.എസില് വിവരങ്ങള് തെറ്റായി രേഖപ്പെടുത്തിയതാണെങ്കില് അതിന് മറുപടി നല്കാം. അല്ലെങ്കില് പുതുക്കിയ റിട്ടേണ് ഫയല് ചെയ്യേണ്ടിവരും.

35,000 പേര് ഇതിനകം മറുപടി നല്കുകയോ പുതുക്കിയ റിട്ടേണ് നല്കുകയോ ചെയ്തതായി പ്രത്യക്ഷ നികുതി ബോര്ഡ് മേധാവി നിതന് ഗുപ്ത പറഞ്ഞു.

15 ലക്ഷത്തോളം പുതുക്കിയ റിട്ടേണുകളാണ് ഇതിനകം ഫയല് ചെയ്തത്. 1,250 കോടി രൂപ ഇതിലൂടെ പിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. അതേസമയം, 33,000ത്തോളം പേര് ഇനിയും മറുപടി നല്കാനുണ്ട്.

2019-20 സാമ്പത്തിക വര്ഷത്തെ പുതുക്കിയ റിട്ടേണ് ഫയല് ചെയ്യാന് 2023 മാര്ച്ച് 31വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

X
Top