ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റെക്കോർഡ് ഇടിവിൽ രൂപ; ഡോളറിനെതിരെ മൂല്യം 93.84 ലേക്ക്

മേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ രൂപ. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ 93.84 എന്ന റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിൽ തുടരുന്ന ശക്തമായ സൈനിക സംഘർഷങ്ങളാണ് ഇന്ത്യൻ കറൻസിക്ക് തിരിച്ചടിയായത്. രാജ്യാന്തര വിപണിയിലെ ഈ അസ്ഥിരത രൂപയുടെ മൂല്യത്തെ ആഗോളതലത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പശ്ചിമേഷ്യൻ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുമെന്ന ആശങ്കയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറായി ഉയർന്നു. എണ്ണ ഇറക്കുമതിക്കായി ഇന്ത്യക്ക് വലിയ തോതിൽ ഡോളർ ചെലവഴിക്കേണ്ടി വരുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുകയും രൂപയുടെ മൂല്യം കുറയാൻ ഇടയാക്കുകയും ചെയ്തു. ഇതിനുപുറമെ, സുരക്ഷിത നിക്ഷേപം തേടി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാവുന്നുണ്ട്.

യുദ്ധസാഹചര്യം നീണ്ടുനിൽക്കുന്നത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വർധിക്കാനും സാമ്പത്തിക സുരക്ഷിതത്വത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ മാസം മാത്രം ശതകോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിൻവലിച്ചത്. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർധിക്കുന്നത് സാധാരണക്കാരെ നേരിട്ട് ബാധിക്കും.

നിലവിലെ സാഹചര്യം മറികടക്കാൻ റിസർവ് ബാങ്കിന്റെ ഇടപെടലുകൾ ഉണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

X
Top