രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

200 കോടിയുടെ സിഎസ്ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ്

കൊച്ചി: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പ്രഖ്യാപനം നടത്തിയത്.

ദേശീയ തലത്തില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഈ വര്‍ഷം 33,000 പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനവും കേന്ദ്ര മന്ത്രി നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഷര്‍ ഒ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നിഷാദ് എ.കെ, അബ്ദുള്ള ഇബ്രാഹിം, പ്രതം സി.ഇ.ഒ രുക്മിണി ബാനര്‍ജി, തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 3000ത്തിലേറെ ഇടങ്ങളിലാണ് 2026-2027 വര്‍ഷത്തില്‍ 200 കോടി രൂപയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. 15 പ്രധാന പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

മലബാര്‍ ഗ്രൂപ്പിന്റെ 33-ാം വാര്‍ഷികത്തോടനുബന്ധിച്ച് 18 സംസ്ഥാനങ്ങളിലെ 284 ജില്ലകളില്‍ നിന്നുള്ള 33,000 പെണ്‍കുട്ടികള്‍ക്കാണ് ഈ വര്‍ഷം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.

X
Top