ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

1750 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ ഒരാഴ്ച ശേഷിക്കേ, സംസ്ഥാന സർക്കാർ 1,750 കോടി രൂപ കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി.

വിവിധ നിർമാണപ്രവർത്തനങ്ങളുടെ കുടിശ്ശികയുള്ളതിൽ വൻതുക ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് കൊടുത്തുതീർക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി 24 വരെ നിശ്ചയിച്ചിരുന്നു. അതിനുശേഷം ബില്ലുകളുടെ ഇ-സമർപ്പണം അനുവദിക്കുന്നില്ല.

റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിൻ്റെ ലേലം 27-ന് നടക്കും. വിവരങ്ങൾക്ക്: www.finance.kerala.gov.in

X
Top