റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

കൊച്ചി: അടുത്ത സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.3 ശതമാനമായി കുറയ്ക്കാൻ ഇന്നലെ ലോക്‌സഭ പാസാക്കിയ ഫിനാൻസ് ബില്‍ ലക്ഷ്യമിടുന്നു.

നടപ്പു സാമ്പത്തിക വർഷം 4.4 ശതമാനം ധന കമ്മിയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് അടുത്ത സാമ്പത്തിക വർഷം 7.7 ശതമാനം ഉയർന്ന് 53.47 ലക്ഷം കോടി രൂപയാകുമെന്നും ഫിനാൻസ് ബില്‍ വ്യക്തമാക്കുന്നു.

മൂലധന ചെലവ് 12.2 ലക്ഷം കോടി രൂപയാകും. മൊത്തം നികുതി വരുമാനം 44.04 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷത്തില്‍ മൊത്തം 17.2 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

X
Top