വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

പ്രിക്കോളിന്റെ 15.7 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് മിന്‍ഡ

ന്യൂഡല്‍ഹി: ഓട്ടോമോട്ടീവ് ഘടകങ്ങളുടെയും പ്രിസിഷന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാതാക്കളായ പ്രിക്കോളിന്റെ 15.7 ശതമാനം ഓഹരികള്‍ മിന്‍ഡ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. 400 കോടി രൂപയുടേതാണ് ഇടപാട്.

‘പ്രിക്കോള്‍ ലിമിറ്റഡിന്റെ ഓഹരിയുടമ എന്ന നിലയിലുള്ള അവകാശങ്ങള്‍ ഒഴികെയുള്ള പ്രത്യേക അവകാശങ്ങളൊന്നും കമ്പനിക്ക് ലഭ്യമാകില്ല,’ മിന്‍ഡ കോര്‍പ്പ് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

ഓഹരിയൊന്നിന് ശരാശരി 208.98 രൂപ നിരക്കില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വഴിയായിരുന്നു. കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മിന്‍ഡ കോര്‍പ്പറേഷന്റെ ഓഹരി വില ഇടിവ് നേരിട്ടു. 4.34 ശതമാനം താഴ്ന്ന് 199.25 രൂപയിലായിരുന്നു ക്ലോസിംഗ്.

തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിക്കോള്‍ മൂന്നാം പാദത്തില്‍ 26.76 കോടി രൂപയുടെ അറ്റാദായം സൃഷ്ടിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 54.27 ശതമാനം കൂടുതല്‍.

വരുമാനം 16.3 ശതമാനം ഉയര്‍ന്ന് 474.8 കോടി രൂപയായി.

X
Top