ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

മിഡ്‌, സ്‌മോള്‍ കാപ്‌ ഓഹരികളില്‍ കോവിഡിനു ശേഷമുള്ള വലിയ ഇടിവ്‌

മുംബൈ: കോവിഡ്‌ മഹാമാരിയെ തുടര്‍ന്ന്‌ 2020 മാര്‍ച്ചില്‍ ഉണ്ടായതിനു ശേഷമുള്ള ഏറ്റവും കനത്ത ഇടിവാണ്‌ കഴിഞ്ഞ മാസം സ്‌മോള്‍കാപ്‌, മിഡ്‌കാപ്‌ ഓഹരികളിലുണ്ടായത്‌.

ഫെബ്രുവരിയില്‍ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക 14 ശതമാനമാണ്‌ ഇടിഞ്ഞത്‌. കോവിഡിനു ശേഷം ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക ഒരു മാസം പത്ത്‌ ശതമാനത്തിലേറെ ഇടിവ്‌ നേരിടുന്നത്‌ ആദ്യമായാണ്‌.

ഫെബ്രുവരിയില്‍ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക 10.8 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചികയില്‍ ഉള്‍പ്പെട്ട 938 ഓഹരികളില്‍ 321ഉം ഫെബ്രുവരിയില്‍ 20 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു.

വക്രാംഗി, സെന്‍ ടെക്‌നോളജീസ്‌, ഓറിയന്റല്‍ റെയില്‍ ഇന്‍ഫ്ര, സൂരത്‌വാല ബിസിനസ്‌ ഗ്രൂപ്പ്‌ തുടങ്ങിയ ഓഹരികള്‍ 40 ശതമാനം മുതല്‍ 66 ശതമാനം വരെയാണ്‌ ഇടിഞ്ഞത്‌.

243 സ്‌മോള്‍കാപ്‌ ഓഹരികളുടെ വില 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 50 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു. കഴിഞ്ഞയാഴ്‌ച നിഫ്‌റ്റി മിഡ്‌കാപ്‌ 100, സ്‌മോള്‍കാപ്‌ 100 സൂചികകള്‍ 2024 മാര്‍ച്ചിനു ശേഷമുള്ള താഴ്‌ന്ന നിലവാരത്തിലെത്തി.

വിപണി അതിന്റെ അടിത്തട്ടിന്‌ അരികിലെത്തി നില്‍ക്കുകയാണെന്ന അഭിപ്രായമാണ്‌ ഒരു വിഭാഗം വിദഗ്‌ധര്‍ മുന്നോട്ടുവെക്കുന്നത്‌.

അപ്രതീക്ഷിതമായ കനത്ത ഇടിവ്‌ നേരിട്ട ഓഹരികള്‍ വിപണി ഒരു കരകയറ്റം നടത്തുകയാണെങ്കില്‍ തിരികെ കയറാന്‍ സാധ്യതയുണ്ട്‌.

X
Top