പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

സിഎംപിഡിഐ 7% ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: കോള്‍ ഇന്ത്യയുടെ സബ്‌സിഡറിയായ സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ്‌ & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (സിഎംപിഡിഐ) ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തു. 7 ശതമാനം ഡിസ്‌കൗണ്ടോടെയാണ്‌ ഈ ഓഹരി ബിഎസ്‌ഇയില്‍ വ്യാപാരം ആരംഭിച്ചത്.

172 രൂപ ഇഷ്യു വിലയുള്ള സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ്‌ & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ബിഎസ്‌ഇയില്‍ 160 രൂപയിലും എന്‍എസ്‌ഇയില്‍ 162.80 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്. വ്യാപാരം ആരംഭിച്ചതിന് ശേഷം ഓഹരി വില 157.19 രൂപ വരെ ഇടിഞ്ഞു.

മാര്‍ച്ച്‌ 20 മുതല്‍ 24 വരെ നടന്ന സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ്‌ & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഐപിഒ 1.05 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ്‌ & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഐപിഒയ്ക്ക് ഗ്രേ മാര്‍ക്കറ്റില്‍ 2.91 ശതമാനം പ്രീമിയം ഉണ്ടായിരുന്നു. എന്നാല്‍ ലിസ്റ്റിംഗില്‍ ഈ പ്രീമിയം പ്രതിഫലിച്ചില്ല. സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ്‌ & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ 1,837.8 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്‌.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ആയിരുന്നു. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ്‌ & ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 425.4 കോടി രൂപ ലാഭം കൈവരിച്ചു. 9 ശതമാനമാണ് ലാഭവളര്‍ച്ച.

മുന്‍വര്‍ഷം സമാന കാലയളവില്‍ 390 കോടി രൂപയായിരുന്നു ലാഭം. 9.3 ശതമാനം വളര്‍ച്ചയോടെ 1489.7 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷം സമാന കാലയളവില്‍ വരുമാനം 1362.4 കോടി രൂപയായിരുന്നു.

X
Top