പഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്റെയിൽ പാതകളും റോഡുകളും നാലുവരിയാകും; 13,041 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരംതീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യുഎസ്വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെ മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാമെന്ന് വിധി

വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ആക്ടിവിഷനെ ഏറ്റെടുക്കുന്നതില്‍ നിന്ന് മൈക്രോസോഫ്റ്റിനെ വിലക്കുന്നത് വിസമ്മതിച്ച് യു എസ് കോടതി.

6900 കോടി ഡോളറിന്റെ ഏറ്റെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഹര്‍ജിയാണ് ചൊവ്വാഴ്ച ജില്ലാ ജഡ്ജി ജാക്വലിന്‍ സ്‌കോട്ട് കോര്‍ലി നിരസിച്ചത്.

ഈ വിധി മൈക്രോസോഫ്റ്റിന്റെ വിജയത്തെയും ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ക്കുള്ള പ്രഹരത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഏജന്‍സിയുടെ ഇന്‍ഹൗസ് ജഡ്ജിക്ക് ലയനം പുനരവലോകനം ചെയ്യാന്‍ കഴിയുന്നതുവരെ താല്‍ക്കാലിക ഉത്തരവിറക്കാന്‍ ഫെഡറല്‍ റെഗുലേറ്ററി ഏജന്‍സി കോര്‍ലിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ ഇടപാട് കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള ആക്റ്റിവിഷന്‍ ഗെയിമുകള്‍ക്ക് മേല്‍ മൈക്രോസോഫ്റ്റിന് നിയന്ത്രണം നല്‍കുമെന്നും എതിരാളി ബ്രാന്‍ഡുകളില്‍ നിന്നുള്ള കണ്‍സോളുകളില്‍ അവയുടെ ഉപയോഗം നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്നും എഫ്ടിസി വാദിച്ചിരുന്നു.

യുകെയിലെ റെഗുലേറ്റര്‍മാര്‍ കരാര്‍ തടയാന്‍ നീക്കം നടത്തിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ ഈ ലയനത്തെ പിന്തുണച്ചിരുന്നു.

X
Top