രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തി 40 ലക്ഷം കോടിക്ക്‌ അടുത്തെത്തി

മുംബൈ: സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപത്തിന്റെ പിന്‍ബലത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തി സെപ്‌റ്റംബറില്‍ 39.88 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ 36.73 ലക്ഷം കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി.

ഓഗസ്റ്റില്‍ 39.33 ലക്ഷം കോടി രൂപയായിരുന്നു ആസ്‌തി. സെപ്‌റ്റംബറില്‍ എക്കാലത്തെയും ഉയര്‍ന്ന തോതിലാണ്‌ അക്കൗണ്ടുകള്‍ തുറയ്‌ക്കപ്പെട്ടത്‌. മൊത്തം റീട്ടെയില്‍ ഫോളിയോകളുടെ എണ്ണം 10.99 ലക്ഷം കോടിയായി.

സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) അക്കൗണ്ടുകളിലെ ആസ്‌തി 6.35 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 5.84 ലക്ഷം കോടിയായി. 12,976 കോടി രൂപയാണ്‌ സെപ്‌റ്റംബറില്‍ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌. ഇത്‌ ഒരു മാസത്തിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന എസ്‌ഐപി നിക്ഷേപമാണ്‌.

ഓഗസ്റ്റില്‍ 12,693 കോടി രൂപയായിരുന്നു എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌.
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 74,234 കോടി രൂപയാണ്‌ എസ്‌ഐപി വഴിയുള്ള നിക്ഷേപം. ഏപ്രില്‍ ഒഴികെയുള്ള എല്ലാ മാസവും 12,000 കോടിയിലേറെ തുക വീതം നിക്ഷേപിക്കപ്പെട്ടു.

അടുത്ത മാസങ്ങളില്‍ പ്രതിമാസ എസ്‌ഐപി നിക്ഷേപം 13,000 കോടിക്ക്‌ മുകളിലാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി പ്രതിവര്‍ഷം 30 ശതമാനമാണ്‌ വളര്‍ച്ച പ്രാപിക്കുന്നത്‌.

മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ ഈയിടെയായി ഗണ്യമായ വര്‍ധനയാണുണ്ടായത്‌. മുന്‍കാലങ്ങളില്‍ തിരുത്തല്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം നിര്‍ത്തലാക്കുന്ന പ്രവണത പല നിക്ഷേപകരും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിരുത്തല്‍ അവസരമാണെന്ന്‌ അത്തരം നിക്ഷേപകര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ചെലവ്‌ കുറച്ച്‌ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ്‌ എസ്‌ഐപി. വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയാണ്‌ ചെയ്യുന്നതെങ്കില്‍ വിപണി ഇടിഞ്ഞാല്‍ അത്‌ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്‌ എസ്‌ഐപി ചെയ്യുന്നത്‌.

X
Top