രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: ബിഎസ്ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം തിങ്കളാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 306.66 ലക്ഷം കോടി രൂപയായി. 30 ഓഹരികളുള്ള ബിഎസ്ഇ സെന്‍സെക്‌സ് 367.47 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 66,527.67 പോയിന്റിലെത്തിയതോടെയാണിത്. ഒരുഘട്ടത്തില്‍ 438.22 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്ന് 66,598.42 ലെവലിലായിരുന്നു സൂചിക.

ഇതോടെ നിക്ഷേപകരുടെ സമ്പത്ത് 2,50,254.54 കോടി രൂപയായി. സെന്‍സെക്‌സ് പാക്കില്‍ എന്‍ടിപിസിയാണ് മികച്ച നേട്ടമുണ്ടാക്കിയത്. സ്റ്റോക്ക് 4 ശതമാനം ഉയര്‍ന്നു.

ഏകീകൃത അറ്റാദായത്തില്‍ കമ്പനി 23 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണിത്. പവര് ഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല് , ടാറ്റാ കണ് സള് ട്ടന് സി സര് വീസസ്, ജെഎസ്ഡബ്ല്യു സ്റ്റീല് , വിപ്രോ, മാരുതി തുടങ്ങിയ ഓഹരികളും നേട്ടം കൊയ്തവയില്‍ പെടുന്നു.

X
Top