ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

20ാം വാർഷികം ആഘോഷിച്ച് മാക്സ് ഫാഷൻ

പ്രമുഖ വസ്ത്ര ബ്രാൻഡായ മാക്‌സ് ഫാഷൻ ഇന്ത്യയിൽ 20 വർഷം പൂർത്തിയാക്കിയത് ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ലാക്മേ ഫാഷൻ വീക്ക് വേദിയിൽ ഫാഷൻ ഷോയും കമ്പനി സംഘടിപ്പിച്ചു. ബ്രാൻഡ് അംബാസഡർമാരായ സിദ്ധാർഥ് ചതുർവേദി, അലയ എഫ്, കൽക്കി കൊച്ച്ലിൻ എന്നിവർ പങ്കെടുത്ത ഷോയിൽ 35-ലധികം ലുക്കുകൾ അവതരിപ്പിച്ചു.

“അൺസീരിയസ് എവരിതിംഗ്”എന്ന തീമിലാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത് അർബൻ, സ്പോർട്സ് കോർ, കോർ കാഷ്വൽ എന്നീ വിഭാഗങ്ങൾ അവതരിപ്പിച്ചു.

സിട്രസ് പ്രിന്റുകൾ, ക്രോഷെ ടെക്സ്ചറുകൾ, സ്ത്രീകൾക്കുള്ള കോ-ഓർഡുകൾ, ലെമൺ പ്രിന്റുകൾ, വിന്റേജ് ഫ്ലോറൽസ്, പുരുഷന്മാർക്കുള്ള ഈസി സമ്മർ സിലൗട്ടുകൾ എന്നിവ അർബൻ വിഭാഗത്തിൽ അവതരിപ്പിച്ചു.

സ്പോർട്സ് കോറിൽ സ്ത്രീകൾക്കായി ക്രോപ്പ് ചെയ്ത ഫിറ്റുകൾ, ട്യൂബ് ടോപ്പുകൾ, ഓവർസൈസ്ഡ് ടീകൾ എന്നിവയുണ്ടായിരുന്നു. കോർ കാഷ്വൽ വിഭാഗത്തിൽ കോട്ടൺ സിലൗട്ടുകൾ, സെറീൻ ബ്ലൂസ്, ക്രിസ്പ് വൈറ്റ്സ്, റിലാക്സ്ഡ് ടൈലറിംഗ് എന്നിവ അവതരിപ്പിച്ചു.

ഇന്ത്യ എപ്പോഴും ആകർഷകമായ ഒരു ഫാഷൻ വിപണിയാണെന്നും വർഷങ്ങളായി ആത്മവിശ്വാസത്തോടെയും വ്യക്തിത്വത്തോടെയും സ്റ്റൈലിനെ സമീപിക്കുന്ന ഒരു തലമുറയ്‌ക്കൊപ്പം മാക്സ് വളർന്നതായും മാക്സ് ഫാഷൻ സിഇഒ സുമിത് ചന്ദന പറഞ്ഞു.

X
Top