ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

കേന്ദ്രസർക്കാറിന്റെ എൽപിജി സബ്സിഡിയിൽ വൻ കുറവ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ എൽപിജി സബ്സിഡിയിൽ വൻ കുറവ്. 2021സാമ്പത്തിക വർഷത്തിൽ 11,896 കോടിയായിരുന്ന സബ്സിഡി 22ൽ 242 കോടിയായി കുറഞ്ഞു. ലോക്സഭയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്ക് അനുസൃതമായാണ് ഇന്ത്യയിലും പെട്രോളിയം ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. പരമാവധി കുറഞ്ഞവിലക്ക് ജനങ്ങൾക്ക് പെട്രോളിയം ഉൽപന്നങ്ങൾ നൽകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തെലി പറഞ്ഞു.
2018ൽ 23,464 കോടിയുണ്ടായിരുന്ന എൽ.പി.ജി സബ്സിഡി 2019ൽ 37,209 കോടിയായി വർധിച്ചു. 2020ൽ 24,172 കോടിയാണ് സബ്സിഡി തുക. 2020 ജൂൺ മുതൽ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ളവർക്ക് മാത്രമാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്. ഇതോടെ സർക്കാറിന്റെ സബ്സിഡി ചെലവ് വൻതോതിൽ കുറക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനം മാസങ്ങളായി ഗാർഹിക പാചകവാതകത്തിന്റെ വില ഗണ്യമായി വർധിച്ചിരുന്നു. സിലിണ്ടറൊന്നിന് 50 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്.

X
Top