ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഹരിയാനയിൽ മൂന്നാമത്തെ പ്ലാന്‍റ് സ്ഥാപിക്കാൻ മാരുതി സുസുക്കി

മുംബൈ: ഹരിയാനയിൽ മൂന്നാമത്തെ പ്ലാന്‍റ് സ്ഥാപിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചു. പുതിയ പ്ലാന്‍റിന്‍റെ വരവോടെ പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ അധികമായി പുറത്തിറക്കാൻ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

സംസ്ഥാനത്തെ ഖാർഖോഡയിൽ നിലവിലുള്ള പ്ലാന്‍റിൽ നിന്ന് പ്രതിവർഷം 2.5 ലക്ഷം കാറുകൾ പുറത്തിറങ്ങുന്നുണ്ട്. ഇവിടെത്തന്നെയാണ് പുതിയ പ്ലാന്‍റും ഒരുങ്ങുന്നത്. ഇതിനായി 7,410 കോടി രൂപ ചെലവാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വർഷം 20 ലക്ഷം വാഹനങ്ങൾ നിർമിച്ച് മാരുകി സുസുക്കി ചരിത്രം കുറിച്ചിരുന്നു.

X
Top