രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ആഴ്ച നഷ്ടത്തില്‍ അവസാനിപ്പിച്ച് വിപണി

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 316.94 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 61002.57 ലെവലിലും നഫ്റ്റി 91.60 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 17944.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, ഇന്‍ഡഇന്‍ഡ് ബാങ്ക്, നെസ്ലെ ഇന്ത്യ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ.

എല്‍ആന്റ്ടി, അള്‍ട്രാടെക്, ബിപിസിഎല്‍,ഏഷ്യന്‍ പെയിന്റ്‌സ്, ഗ്രാസിം എന്നിവ നേട്ടത്തില്‍ മുന്നിലെത്തി. മേഖലകളില്‍ കാപിറ്റല്‍ ഗുഡ്‌സ് ഒഴികെയുള്ളതെല്ലാം നഷ്ടത്തിലാണ്. ബാങ്ക്, ഐടി, ലോഹം, ഫാര്‍മ എന്നിവ 1 ശതമാനം വീതം പൊഴിച്ചു.

ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനവും സ്‌മോള്‍ക്യാപ് 0.20 ശതമാനവുമാണ് താഴ്ചവരിച്ചത്. 17880 ന് മുകളില്‍ ട്രേഡ് ചെയ്താല്‍ മാത്രമേ ബുള്ളുകള്‍ക്ക് ഇനി മേധാവിത്തം പുലര്‍ത്താനാകൂ, എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറയുന്നു. അങ്ങിനെ സംഭവിക്കുന്ന പക്ഷം 18150 ലെവലിലായിരിക്കും റെസിസ്റ്റന്‍സ്.

X
Top