രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി ഉയര്‍ന്നു

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 123.63 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 60348.09 ലെവലിലും നിഫ്റ്റി 42.90 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 17754.40 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1894 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1502 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

119 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,അദാനി പോര്‍ട്ട്‌സ്,അദാനി എന്റര്‍പ്രൈസ്സ,ബജാജ് ഓട്ടോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച പ്രകടനം നടത്തിയവ. ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ,ടെക് മഹീന്ദ്ര,അപ്പോളോ ഹോസ്പിറ്റല്‍സ് നഷ്ടം സഹിച്ചു. മേഖലകളില്‍ ഊര്‍ജ്ജം 2 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ്,വാഹനം എന്നിവ ഓരോ ശതമാനം വീതവും കരുത്താര്‍ജ്ജിച്ചപ്പോള്‍ ഐടി, ലോഹം, ഫാര്‍മ, റിയാലിറ്റികളില്‍ വില്‍പന ദൃശ്യമായി.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.60 ശതമാനവും 0.3 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. ഫെഡ് ചീഫിന്റെ നിരക്ക് വര്‍ധന സൂചന ആഗോള വിപണികളെ വീണ്ടും അനിശ്ചിതത്വത്തിലാക്കി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. വിപണി നിലവില്‍ 50 ബിപിഎസ് നിരക്ക് വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അവസാന സെഷനിലെ വീണ്ടെടുപ്പ് ബുള്ളുകളെ ചലനാത്മകമാക്കിയിട്ടുണ്ട്.

X
Top