വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

മാറ്റമില്ലാതെ വിപണി; ഊര്‍ജ്ജ മേഖലയില്‍ ഉണര്‍വ്

മുംബൈ: ചൊവ്വാഴ്ച ഇന്ത്യന്‍ ഇക്വിറ്റി വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 3.94 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് 65220.03 ലെവലിലും നിഫ്റ്റി 2.90 പോയിന്റ് അഥവാ 0.01 പോയിന്റ് ഉയര്‍ന്ന് 19396.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2150 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1390 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

124 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,എച്ച്ഡിഎഫ്‌സി ലൈഫ്,ഐടിസി,എന്‍ടിപിസി,ഹീറോ മോട്ടോകോര്‍പ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍.ബിപിസിഎല്‍,സിപ്ല,ബജാജ് ഫിന്‍സര്‍വ്,ഐഷര്‍ മോട്ടോഴ്‌സ്,ടിസിഎസ് എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ഐടി, ഫാര്‍മ,പൊതുമേഖല ബാങ്ക് എന്നിവയൊഴികെയുള്ളവ ഉയര്‍ന്നപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്,പവര്‍ എന്നിവ 1 ശതമാനം വീതവും ലോഹം,എഫ്എംസിജി എന്നിവ അരശതമാനം വീതവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top