യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മാറ്റമില്ലാതെ വിപണി, നിഫ്റ്റി 19680 ലെവലില്‍

മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് ശേഷം ചൊവ്വാഴ്ച, വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 29.07 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 66355.71 ലെവലിലും നിഫ്റ്റി 0.04 ശതമാനം ഉയര്‍ന്ന് 19680.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1674 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1768 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

133 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്,അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,ടൈറ്റന്‍,പവര്‍ഗ്രിഡ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഗ്രാസിം എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച തോതില്‍ നേട്ടമുണ്ടാക്കിയത്. ഏഷ്യന്‍ പെയിന്റ്‌സ്,ഐടിസി,എല്‍ടി,ബ്രിട്ടാനിയ,കൊടക് ബാങ്ക്,എസ്ബിഐ,എസ്ബിഐ ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ആക്‌സിസ് ബാങ്ക്,വിപ്രോ എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ മീഡിയ 1.51 ശതമാനവും ലോഹം 2.94 ശതമാനവും വാഹനം 1 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.79 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ് 0.69 ശതമാനവുമുയര്‍ന്നപ്പോള്‍ ബാങ്ക്, 0.17 ശതമാനവും എഫ്എംസിജി 0.86 ശതമാനവും ഐടി 0.28 ശതമാനവും ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.39 ശതമാനവും സ്‌മോള്‍ക്യാപ് 0.31 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

X
Top