രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണി വീണ്ടും കരടികളുടെ പിടിയില്‍

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 541.81 പോയിന്റ് അഥവാ 0.90 ശതമാനം താഴ്ന്ന് 59806.28 ലെവലിലും നിഫ്റ്റി 164.80 പോയിന്റ് അഥവാ 0.93 ശതമാനം താഴ്ന്ന് 17589.60 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

അദാനി എന്റര്‍പ്രൈസസ്, എം ആന്‍ഡ് എം, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത ഇടിവ് നേരിട്ടത്. മേഖലകളില്‍ നിഫ്റ്റി ഓട്ടോ ഇന്‍ഡക്സ് 1.8 ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പിഎസ്യു ബാങ്ക് ഒരു ശതമാനം വീതവും താഴ്ച വരിച്ചു. നിഫ്റ്റി ബാങ്ക്, ഇന്‍ഫ്രാ, ഊര്‍ജം, ഫാര്‍മ 0.4-0.9 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.55, സ്‌മോള്‍ക്യാപ് സൂചിക 0.2 ശതമാനവുമാണ് പൊഴിച്ചത്. 3 ദിവസത്തെ ആശ്വാസ റാലിക്ക് ശേഷം വില്‍പന സമ്മര്‍ദ്ദം ഉയര്‍ന്നു,
ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനിരിക്കുന്നതും വളര്‍ച്ചാ മാന്ദ്യവും ആശങ്ക സൃഷ്ടിക്കുന്നു.

ശക്തിക്ഷയം പ്രകടമാക്കി, പ്രതിദിന ചാര്‍ട്ടുകളില്‍, നിഫ്റ്റി ഒരു നീണ്ട ബെയറിഷ് കാന്‍ഡില്‍ രൂപപ്പെടുത്തി.ബുള്ളുകള്‍ക്ക് 17,650 അടിയന്തര പ്രതിരോധ മേഖലയാകും. സപ്പോര്‍ട്ട് 17,500-17,450.

17,650-ന് മുകളില്‍, മൈനര്‍ ഇന്‍ട്രാഡേ പുള്‍ബാക്ക് റാലി, സൂചികയെ 17,700-17,750 ലെവലിലേയ്ക്ക് നയിക്കും.

X
Top