ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വീണ്ടും കുരുക്കായി സാമ്പത്തിക നിയമങ്ങളുടെ ലംഘനം

മാഞ്ചെസ്റ്റര്: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര് സിറ്റി സാമ്പത്തിക നിയമങ്ങള് ലംഘിച്ചതായുള്ള ആരോപണങ്ങള് അന്വേഷിക്കാന് കമ്മീഷനെ നിയമിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയര് ലീഗ്. ആരോപണങ്ങള് ഒരു സ്വതന്ത്ര കമ്മീഷന് അന്വേഷിക്കുമെന്ന് പ്രീമിയര്ലീഗ് അറിയിച്ചു.

ഇംഗ്ലീഷ് പ്രീമിയര് ലീഗ് പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മാഞ്ചെസ്റ്റര് സിറ്റിയും പ്രതികരിച്ചു.

കൃത്യമായ സാമ്പത്തിക വിവരങ്ങള് നല്കുന്നതിനെ സംബന്ധിച്ചുള്ള ലീഗിന്റെ നിയമങ്ങള് ലംഘിച്ചെന്നാണ് ആരോപണം. ലീഗിന്റെ നിയമപ്രകാരം ക്ലബ്ലിന്റെ സ്പോണ്സര്ഷിപ്പടക്കമുള്ള വരുമാനവും ബന്ധപ്പെട്ട കക്ഷികളേയും ചിലവുകളെ സംബന്ധിച്ചുമുള്ള കൃത്യമായ വിവരങ്ങള് നല്കേണ്ടതുണ്ട്.

പരിശീലകനുമായുള്ള കരാറുകളില് പ്രതിഫലത്തിന്റെ മുഴുവന് വിവരങ്ങളും ചേര്ക്കേണ്ടതുണ്ട്. ഈ നിയമങ്ങള് ക്ലബ് പാലിച്ചില്ലെന്നാണ് റിപ്പോര്ട്ടുകള്. യുവേഫ ഫിനാന്ഷ്യല് ഫെയര് പ്ലേ ചട്ടങ്ങള് പാലിക്കുന്നതിലും ക്ലബ്ബ് വീഴ്ചവരുത്തിയതായി ആരോപണങ്ങളുണ്ട്.

ആരോപണങ്ങള് തെളിഞ്ഞാല് ക്ലബ്ബിന്റെ നടപ്പുസീസണിലെ പോയന്റ് കുറക്കുകയോ പിഴ ചുമത്തുകയോ ചെയ്തേക്കാം. ബാക്കിയുള്ള ലീഗ് മത്സരങ്ങള് കളിക്കുന്നതില് നിന്ന് ക്ലബ്ബിനെ വിലക്കുന്നതുള്പ്പടെയുള്ള കടുത്ത നടപടികള്ക്കും സാധ്യതയുണ്ട്.

നേരത്തേ ഫിനാന്ഷ്യല് ഫെയര് പ്ലേ ചട്ടങ്ങള്; ലംഘിച്ചെന്ന ആരോപണത്തെത്തുടര്ന്ന് മാഞ്ചെസ്റ്റര് സിറ്റിയെ യുവേഫയുടെ മത്സരങ്ങളില് നിന്ന് രണ്ട് വര്ഷത്തേക്ക് വിലക്കിയിരുന്നു.

എന്നാല് കോടതി തീരുമാനം റദ്ദാക്കുകയായിരുന്നു.

X
Top