രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

തിരുവന്തപുരത്തു നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിച്ച് മലേഷ്യ എയര്‍ലൈന്‍സ്

ക്ഷിണേന്ത്യയിലെ രാജ്യാന്തര ഹബ് എന്ന നിലയിലുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അടിവരയിട്ടുകൊണ്ട്, മലേഷ്യ എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു.

ജൂണ്‍ 6 മുതല്‍ തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ നാല് എന്നതില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തി. കൊച്ചിയില്‍ നിന്നുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് അനുസൃതമായിട്ടാണ് ഈ വര്‍ധന. ഇതോടെ കേരളത്തില്‍നിന്നു മലേഷ്യ എയര്‍ലൈന്‍സ് ആഴ്ച തോറും നടത്തുന്ന സര്‍വീസുകളുടെ എണ്ണം 12 ആയി.

മേഖലയില്‍ വിമാനയാത്രയ്ക്കു സ്വീകാര്യത വര്‍ധിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് ഈ വര്‍ധന. ക്വാലലംപൂര്‍ വഴി ഓസ്‌ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ് എന്നിവയടക്കം 68 ഓളം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മലേഷ്യ എയര്‍ലൈന്‍സിന്റെ ആഗോള യാത്രാ ശൃംഖലയെ ഇതു കൂടുതല്‍ കരുത്തുറ്റതാക്കുന്നു.

ഇന്ത്യയിലെ 10 നഗരങ്ങളില്‍നിന്ന് ആഴ്ചതോറും 76 ലേറെ സര്‍വീസുകളാണ് മലേഷ്യ എയര്‍ലൈന്‍സ് നടത്തുന്നത്.

X
Top