ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഭൂരിഭാഗം അദാനി ഗ്രൂപ്പ് ഡോളര്‍ ബോണ്ടുകളും അപകാടവസ്ഥ തരണം ചെയ്തതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭൂരിഭാഗം അദാനി ഗ്രൂപ്പ് ഡോളര്‍ ഗ്രൂപ്പുകളും പ്രതികൂലാവസ്ഥ തരണം ചെയ്തു. നേട്ടമുണ്ടാക്കിയവയില്‍ ഉള്‍പ്പെടുന്ന അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡിന്റെ ഡോളര്‍ 2031 നോട്ടുകള്‍ 0.7 ശതമാനം ഉയര്‍ന്ന് 72 സെന്റായി.

ബ്ലൂംബെര്‍ഗ് സമാഹരിച്ച ഡാറ്റ പ്രകാരം അദാനി ഗ്രൂപ്പിന്റെ 15 യുഎസ് കറന്‍സി നോട്ടുകളില്‍ മൂന്നെണ്ണം മാത്രമാണ് 70 സെന്റിനു താഴെയുള്ളത്്.

70 സെന്റിന് താഴെയുള്ളതാണ് പ്രതികൂലാവസ്ഥയിലുള്ളതായി കണക്കാക്കപ്പെടുന്നത്. അദാനിയുമായി ബന്ധപ്പെട്ട മിക്ക ഓഹരികളും ഉയര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന മെച്യൂരിറ്റികള്‍ തീര്‍പ്പാക്കുമെന്ന് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് ബോണ്ടുകള്‍ അപകടാവസ്ഥയില്‍ നിന്നും കരകയറിയത്.

അദാനി ഗ്രൂപ്പിന്റെ രണ്ട് ബോണ്ടുകള്‍ ഒഴികെയുള്ളവയെല്ലാം 70 സെന്റിന് താഴെയെത്തിയിരുന്നു. അദാനി പോര്‍ട്ട്‌സ് & സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ കുതിച്ചുചാട്ടത്തിന് ശേഷം ഗ്രൂപ്പിന്റെ ക്രെഡിറ്റ് ഗുണനിലവാരത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ ലഘൂകരിക്കപ്പെട്ടു. തുടര്‍ന്ന് ബോണ്ടുകള്‍ തിരിച്ചുകയറി.

എങ്കിലും യുഎസ്-കറന്‍സി ബോണ്ടുകളിലുള്‍പ്പെടെ യീല്‍ഡ് ഉയര്‍ന്ന നിലയിലാണ്, പുതിയ ബോണ്ട് ഇഷ്യു ചെയ്യാന്‍ കമ്പനിക്ക് കുത്തനെയുള്ള പ്രീമിയങ്ങള്‍ നല്‍കേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

X
Top