ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

മധ്യപ്രദേശിലും വന്‍നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ്

ധ്യപ്രദേശിലെ ഇന്തോറില്‍ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. പ്രവാസികളുടെ ക്ഷേമം മുന്‍ നിര്‍ത്തി കേരള സര്‍ക്കാര്‍ ആരംഭിച്ച നോര്‍ക്ക മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദേഹം സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

മധ്യപ്രദേശില്‍ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്സ്, റീട്ടയില്‍ മേഖലകളില്‍ നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗനാന്‍ യൂസഫലിയെ ക്ഷണിച്ചു. സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ്, റീട്ടയില്‍ മേഖലകളില്‍ നിക്ഷേപിക്കാന്‍ മുഖ്യമന്ത്രി യൂസഫലിയെ ക്ഷണിച്ചു. സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ സര്‍ക്കാരുമായി അടുത്തു തന്നെ നടത്തുമെന്നും യൂസഫലി അറിയിച്ചു.

യോഗത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഏ വി ആനന്ദ് റാം, സി ഓ ഒ രജിത്ത് രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

X
Top